Kottayam
ഈരാറ്റുപേട്ടയിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നാവശ്യം ശക്തമാകുന്നു
ഈരാറ്റുപേട്ട: നവംമ്പർ 2 ന് ഈരാറ്റുപേട്ടയിൽ ട്രാഫിക്ക് യൂണിറ്റ് സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുകയാണ്.അതുകൂടാതെ ടൗണിലെ കുറ്റകൃത്യങ്ങളും ട്രാഫിക് ലംഘനങ്ങളും കണ്ടെത്താൻ പോലീസിന്റെ മേൽനോട്ടത്തിൽ വിവിധ കേന്ദ്രങ്ങളിൽ നിരീക്ഷണക്യാമറ സ്ഥാപിക്കണമെന്നാവശ്യം വീണ്ടും ശക്തമാകുന്നു
കെൽട്രോണിൻ്റെ സഹകരണത്തോടെ പതിനാറോളം കേന്ദ്രങ്ങളിൽ ക്യാമറ സ്‌ഥാപിച്ച് നിരീക്ഷിക്കുന്നതാ യിരുന്നു മുമ്പ് പദ്ധതിയിട്ടിരുന്നു.കുറ്റകൃത്യങ്ങളും വാഹനങ്ങളുടെ നിയമലംഘനവു മുൾപ്പെടെയുള്ളവ കണ്ടെത്താൻ പോലീസിനെ സഹാ യിക്കുന്നതിനുവേണ്ടിയായിരുന്നു ക്യാമറ സ്ഥാപിക്കാ നിരുന്നത്. ഇതിനായി പ്രാരംഭ പഠനങ്ങളും നടത്തിയിരുന്നു.
സീബ്രാലൈനിൽപോലും കാൽനട യാത്രികർക്ക് റോഡ് മുറിച്ചുകടക്കാനാവാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.ചില വാഹനങ്ങൾ ഗതാഗതനിയമങ്ങൾ പാലി ക്കില്ലെന്നു മാത്രമല്ല സ്‌കൂൾ, കോള ജ് സമയങ്ങളിൽ നിയമലംഘനങ്ങൾ പതിവാക്കുകയാണ്. അതുകൊണ്ട് ഈരാറ്റുപേട്ട ടൗണിൽ 16 ഇടങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.