Kerala
ഇസാഫ് ബാങ്ക് കവർച്ച; 39 ലക്ഷം രൂപ പോലീസ് കണ്ടെടുത്തു
പന്തീരാങ്കാവ് ഇസാഫ് ബാങ്ക് കവർച്ചയിൽ തട്ടിയെടുത്ത 39 ലക്ഷം രൂപ പോലീസ് കണ്ടെടുത്തു.
പ്രതി ഷിബിൻലാലിൻ്റെ വീടിന് സമീപത്തെ പറമ്പിൽ കുഴിച്ചിട്ട നിലയിലാണ് പണം കണ്ടെത്തിയത്. 40 ലക്ഷം രൂപ കവർച്ച നടത്തിയ കേസിൽ, ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പോലീസ് പണം വീണ്ടെടുത്തത്.
പ്രതിയെ കസ്റ്റഡിയിലെടുത്ത ശേഷം തെളിവുകൾ നിരത്തി വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് നിർണായക വിവരം പുറത്തുവന്നത്. തുടർന്ന് പ്രതിയുമായി പന്തീരാങ്കാവ് പോലീസ് കൈംമ്പാലത്ത് എത്തി തെളിവെടുപ്പ് നടത്തി.
ആളൊഴിഞ്ഞ പറമ്പിൽ പ്ലാസ്റ്റിക് കവറിൽ സുരക്ഷിതമായി കുഴിച്ചിട്ട നിലയിലായിരുന്നു പണം.