Kerala
എറണാകുളത്ത് യുവാവ് ജീവനൊടുക്കിയ നിലയിൽ
കൊച്ചി: എറണാകുളത്ത് കലാഭവൻ റോഡിലെ കോട്ടേഴ്സിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
ഇന്ന് വൈകിട്ട് വീട്ടിലെത്തിയ കെഎസ്‌ഇബി ഉദ്യോഗസ്ഥരാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തലയ്ക്ക് അടിയേറ്റ് തല തകർന്ന നിലയിലും ചെവി മുറിഞ്ഞ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്.
ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് സംഭവ സ്ഥലത്തെത്തിയ എറണാകുളം സെൻട്രല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്.