Kottayam
ഈരാറ്റുപേട്ടയിൽ വൻ MDMA വേട്ട : 100 ഗ്രാമുമായി മൂന്ന് യുവാക്കൾ പിടിയിൽ
കോട്ടയം : ഈരാറ്റുപേട്ടയിൽ പോലീസിൻ്റെ വൻ എം ഡി എം എ വേട്ട. 100 ഗ്രാം എം ഡി എം എ യുമായി മൂന്ന് യുവാക്കൾ പിടിയിൽ. പനച്ചികപ്പാറ മണ്ഡപത്തിപാറ സ്വദേശി തെക്കേടത്ത് വിമൽ രാജ്, ഈരാറ്റുപേട്ട നടക്കൽ മണിമലകുന്നേൽ ജീമോൻ എം എസ്, തീക്കോയി മാവടി മണ്ണാറാത്ത് എബിൻ റെജി എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സംഘം പിടികൂടിയത്.
കോട്ടയം ജില്ലയിലെ ഏറ്റവും വലിയ എംഡി എം എ വേട്ടയാണ് ഈരാറ്റുപേട്ടയിൽ നടന്നത്. ക്രിസ്മസ് പ്രമാണിച്ച് ബാംഗ്ലൂരിൽ നിന്നും വില്പനയ്ക്കായി കടത്തികൊണ്ടുവന്നതാണ് എംഡി എം എ എന്നാണ് വിലയിരുത്തുന്നത്. വിമലിനെ നേരത്തെ യും എം ഡി എം എ കൈവശം വച്ചതിനു പിടികൂടിയിട്ടുണ്ട്.