Kerala

ശരീരത്തിൽ ഇരുമ്പ് തൂൺ തുളഞ്ഞ് കയറി കാട്ടാന ചരിഞ്ഞു

Posted on

കോഴിക്കോട്: കോഴിക്കോട്ട് പെരുവണ്ണാമൂഴിയിൽ ശരീരത്തിൽ ഇരുമ്പ് തൂൺ തുളഞ്ഞ് കയറി കാട്ടാന ചരിഞ്ഞു. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്തുന്നതിനിടെ ആയിരുന്നു സംഭവം.

പയ്യാനിക്കോട്ടയിലാണ് കാട്ടാനകൾ കൂട്ടമായി എത്തിയത്. ഇവയെ തുരത്തുന്നതിനായി വനംവകുപ്പ് ഉദ്യോഗസ്ഥരെത്തുകയും പടക്കം പൊട്ടിക്കുകയുമായിരുന്നു.

ഇതിനിടെ ഒരു പിടിയാന അക്രമാസക്തയാകുകയും ഉദ്യോഗസ്ഥർക്ക് നേരെ പാഞ്ഞടുക്കുകയും ചെയ്തു. അടുത്തുകണ്ട ഒരു വീട്ടിൽ കയറിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ രക്ഷപെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version