Kerala
ഗൂഡല്ലൂരിൽ കാട്ടാന ആക്രമണം; ഓട്ടോയിൽ നിന്ന് ഇറങ്ങിയോടിയയാളെ പിന്തുടർന്ന് ആക്രമിച്ച് കൊന്നു
ഗൂഡല്ലൂർ: തമിഴ്നാട് നീലഗിരി ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. റാക്കോട് സ്വദേശി രാജേഷ്(52) ആണ് മരിച്ചത്.
നെല്ലാകോട്ടയിൽ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. കുടുംബവുമൊത്ത് ഓട്ടോറിക്ഷയിൽ സഞ്ചരിക്കുകയായിരുന്നു രാജേഷ്.
ഓട്ടോയിൽ നിന്ന് ഇറങ്ങിയോടിയ രാജേഷിനെ കാട്ടാന പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. സംഭവത്തെത്തുടർന്ന് നെല്ലാകോട്ടയിൽ പ്രദേശവാസികളുടെ പ്രതിഷേധം നടക്കുകയാണ്.
മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ