Kerala

എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ സഭ

Posted on

പെരുമ്പാവൂർ നിയമസഭാ മണ്ഡലത്തിൽ എൽദോസ് കുന്നപ്പിള്ളി എന്ന ജനകീയന് സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ സഭ.

സഭാധ്യക്ഷൻ ശ്രേഷ്ഠ ജോസഫ് ബാവ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെ വിളിച്ചു. സഭാ ആസ്ഥാനം ഉൾപ്പെടുന്ന മണ്ഡലത്തിൽ യാക്കോബായക്കാരനായ എൽദോസ് മതിയെന്നാണ് ബാവ ആവശ്യപ്പെട്ടത്.

അതേസമയം വ്യാജ ആരോപണ കേസുകളുടെ പേരിൽ എൽദോസിനെ തഴയെരുതെന്നാണ് പ്രാദേശിക കോൺ​ഗ്രസ് നേതൃത്വം പറയുന്നത്. പാലക്കാട് എംഎൽഎ കാണിച്ചതും എൽദോസിനെതിരായ വ്യാജ കേസിനെയും ഒരുപോലെ കാണരുതെന്നും എൽദോസല്ലാതെ ആരെയും പെരുമ്പാവൂർക്ക് അയക്കേണ്ടെന്നും നേതാക്കൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version