Kottayam
ഇടനാട്ട് കാവിൽ ഒക്ടോബർ 23 മുതൽ31 വരെ നവാഹയഞ്ജം
ഇടനാട്: ഇടനാട്ട് കാവ് ഭഗവതി ക്ഷേത്രത്തിലെ നവാഹ യജ്ഞം ഒക്ടോബർ 23 മുതൽ 31 വരെ നടക്കുയാണ്. യജ്ഞാചാര്യൻ ശ്രീ. അമ്പാടി ജയകുമാർ, കാവാലം. ദിവസവും രാവിലെ പതിവ് ക്ഷേത്രചടങ്ങുകൾക്കൊപ്പം യജ്ഞശാലയിൽ, ഗണപതി ഹോമം, ഗായത്രിഹോമം, ഭഗവതിസേവ എന്നിവ ഉണ്ടായിരിക്കും. കൂടാതെ മറ്റ് വിശേഷാൽ പൂജകൾ ലളിതാസഹസ്രനാമജപം ദേവീ ഭാഗവത പാരായണം തുടങ്ങിയ വിവിധ ചടങ്ങുകളും ഉണ്ടായിരിക്കും. എല്ലാ ദിവസവും മൂന്നു നേരവും പ്രസാദമൂട്ട് ഉണ്ടായിരിക്കുന്നതാണ്.
ഒക്ടോബർ 27 ന് നവാക്ഷരീ ഹോമം, 28ന് സർവ്വൈശ്വരപൂജ, ഉമാ മഹേശ്വര പൂജ , 29 ന് സുവാസിനി പൂജ 30 ന് നവ കന്യകാ പൂജ (കുമാരീ പൂജ) 31 ന് ഗായത്രി സഹസ്ര നാമത്തോടുകൂടി ഗായത്രിഹോമം, ധാരാ ഹോമം, മണിദ്വീപ പ്രകാശനം എന്നീ വിശേഷാൽ ചടങ്ങുകളും നടക്കും. ഒക്ടോബർ 31-ന് 12മണിക്ക് യജ്ഞസമർപ്പണം നടക്കും.
വിശ്വാസികൾക്ക് പൂജകളിലും മറ്റ് ചടങ്ങുകളിലും പങ്കെടുക്കുന്നതിനുള്ള വിപുലമായ സൗകര്യങ്ങൾ ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്.പൂജകളും, മറ്റ് വഴിപാടുകളും നടത്തുവാൻ 9744073740 എന്ന നമ്പരിൽ ബന്ധപ്പെടുക