Kerala

റെയ്ഡ് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും പകപോക്കല്‍ രാഷ്ട്രീയത്തിന്റെ തുടര്‍ച്ച: ഇ പി ജയരാജന്‍

Posted on

കണ്ണൂര്‍: സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായി പിണറായി വിജയന്റെ വസതികളില്‍ നടന്ന ഇ ഡി റെയ്ഡുകള്‍ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും പകപോക്കല്‍ രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് ഇ പി ജയരാജന്‍.

റെയ്ഡിനെ കുറിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പിനും പൊലീസിനും ഒന്നുമറിയില്ലെന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വെളിപ്പെടുത്തിയിരിക്കുന്നത്. അപ്പോള്‍ കേന്ദ്ര സേനയെ ഉള്‍പ്പെടെ വിന്യസിച്ച് കേന്ദ്ര എജന്‍സി നടത്തിയ ഈ രാഷ്ട്രീയക്കളി മുഖ്യമന്ത്രി വി ഡി സതീശന്റെ അറിവോടെയാണോ എന്ന് ഇ പി ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സാധാരണ ഇത്തരം പരിശോധനകള്‍ സംസ്ഥാന ആഭ്യന്തര വകുപ്പിനെ അറിയിക്കണം. അതുണ്ടായില്ല എന്നത് നിസാരമായി കാണാനാകില്ല. ഇതിന് പിന്നില്‍ ബിജെപിയും കേന്ദ്ര സര്‍ക്കാരും മാത്രമല്ലെന്നുറപ്പാണെന്നും അദ്ദേഹം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version