Kerala
ഇ.പി. ജയരാജന്റെ ആത്മകഥ പ്രകാശനം നവംബർ 3-ന് കണ്ണൂരിൽ
സി.പി.എം. കേന്ദ്രകമ്മിറ്റി അംഗമായ ഇ.പി. ജയരാജന്റെ ആത്മകഥയായ ‘ഇതാണെന്റെ ജീവിതം’ നവംബർ 3-ന് കണ്ണൂരിൽ പ്രകാശനം ചെയ്യും.
വൈകുന്നേരം നാലുമണിക്ക് കണ്ണൂർ ടൗൺ സ്ക്വയറിൽ നടക്കുന്ന ചടങ്ങിൽ, മുഖ്യമന്ത്രി പിണറായി വിജയൻ കഥാകൃത്ത് ടി. പത്മനാഭന് നൽകിക്കൊണ്ടാണ് പുസ്തകം ഔദ്യോഗികമായി പുറത്തിറക്കുക.
ചടങ്ങിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതി അംഗം രാജ്മോഹൻ ഉണ്ണിത്താൻ എം.പി., മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ.,
ഗോവ മുൻ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള, മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ, സി.പി.ഐ. നേതാവ് പന്ന്യൻ രവീന്ദ്രൻ എന്നിവർ ചടങ്ങിൽ സംസാരിക്കും. സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പരിപാടിയിൽ അധ്യക്ഷത വഹിക്കും.