Kerala

മലയാളത്തിൽ എത്തുന്ന ഇ ചലാൻ നോട്ടീസുകൾ വ്യാജനാണെന്ന മുന്നറിയിപ്പുമായി എംവിഡി

Posted on

മലയാളത്തിൽ എത്തുന്ന ഇ ചലാൻ നോട്ടീസുകൾ വ്യാജനാണെന്ന മുന്നറിയിപ്പുമായി എംവിഡി.

വാട്സ് ആപ്പ് നമ്പരിലേക്ക് എത്തുന് മലയാളത്തിൽ ഉള്ള ഇ ചലാനൊപ്പം എത്തുന്ന ഫയലുകൾ തുറന്നാൽ ഫോണിലുളള പ്രധാനപ്പെട്ട വിവരങ്ങൾ ഹാക്കർമാർ കൈക്കലാക്കാൻ സാധ്യത ഉണ്ട് എന്ന് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പ് നൽകി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

 

ട്രാഫിക്ക് വയലേഷൻ നോട്ടീസ് (Traffic violation notice) എന്ന പേരിൽ പലരുടെയും വാട്സ് ആപ്പ് നമ്പരിലേക്ക് മലയാളത്തിൽ താഴെ പറയുന്ന ഒരു മെസേജും എംപരിവാഹൻ (mParivahan) എന്ന ഒരു APK ഫയലും വരുന്നതായി പരാതി ഉയരുന്നുണ്ട്.

നേരത്തെ ഇത്തരം വ്യാജസന്ദേശങ്ങളും കെണികളും ഇംഗ്ലീഷിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലാണ് മലയാളത്തിലും വന്ന് തുടങ്ങിയിട്ടുള്ളത്.

ഇത് വ്യാജനാണ്. നിങ്ങൾ ആ ഫയൽ ഓപ്പൺ ചെയ്താൽ നിങ്ങളുടെ ഫോണിലുളള പ്രധാനപ്പെട്ട വിവരങ്ങൾ, ബാങ്ക് ഡീറ്റയിൽസ്, പാസ് വേർഡുകൾ തുടങ്ങിയവ ഹാക്കർമാർ കൈക്കലാക്കാൻ സാധ്യത ഉണ്ട്. ആയതിനാൽ ഒരു കാരണവശാലും APK ഫയൽ ഓപ്പൺ ചെയ്യരുത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version