Kerala
ഇ-ഓട്ടോറിക്ഷ സബ്സിഡിക്ക് നാളെ മുതല്‍ അപേക്ഷിക്കാം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഇ-മൊബിലിറ്റി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് പാസഞ്ചര്‍ ഓട്ടോറിക്ഷകള്‍ക്കുള്ള സബ്സിഡിക്കായി നാളെ മുതല്‍(മാര്‍ച്ച് 4) അപേക്ഷിക്കാം. ഓരോ വര്‍ഷവും 1000 ഇലക്ട്രിക് പാസഞ്ചര്‍ ഓട്ടോറിക്ഷകള്‍ക്കാണ് സബ്സിഡി അനുവദിക്കുന്നത്.
പ്രതിവര്‍ഷം 30,000 രൂപയുടെ സബ്സിഡിയാണ് നല്‍കുന്നത്.മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കുന്ന ആദ്യത്തെ 1000 അര്‍ഹരായ അപേക്ഷകര്‍ക്കാണ് സബ്സിഡി ലഭിക്കുക.