Kerala
ദുരന്തബാധിതർക്കായി നൂറ് വീടുപോലും നിർമ്മിക്കാൻ കഴിയാത്ത പാർട്ടിയാണോ കോൺഗ്രസെന്ന് ഡിവൈഎഫ്ഐ
കണ്ണൂർ: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി നൂറ് വീടുപോലും നിർമ്മിക്കാൻ കഴിയാത്ത പാർട്ടിയാണോ കോൺഗ്രസെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്.
കെപിസിസി പിരിച്ചുവിടുന്നതാണ് ഇതിനെക്കാൾ നല്ലത്. കെപിസിസി പ്രസിഡന്റ് മറ്റെന്തെങ്കിലും പണിക്ക് പോകുന്നതാണ് നല്ലതെന്നും ഇപ്പോൾ അവതരിപ്പിച്ചത് കള്ളക്കണക്കാണെന്നും സനോജ് തുറന്നടിച്ചു.
മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കായി പിരിച്ച തുകയുടെ കണക്ക് കോൺഗ്രസ് പുറത്ത് വിട്ടതിന് പിന്നാലെ റിപ്പോർട്ടറിനോടായിരുന്നു സനോജിന്റെ പ്രതികരണം.