Kerala
ചാരായ കേസ് പ്രതി ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി
പാലക്കാട്: ചാരായ കേസ് പ്രതിയായിരുന്നയാളെ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. പാലക്കാട് നെന്മാറ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയായാണ് വാറ്റ് കേസ് പ്രതിയായിരുന്ന ഉണ്ണിലാലിനെ തെരഞ്ഞെടുത്തത്.
2021 ജൂണിലായിരുന്നു നെന്മാറയില് ഫാം ഹൗസില്‍നിന്ന് ചാരായവും വാഷും പിടികൂടിയ സംഭവത്തില്‍ നടത്തിപ്പുകാരനായിരുന്ന ഉണ്ണിലാലിനെതിരെ എക്സൈസ് കേസെടുത്തത്.