India

ദുബായ് ഷെയ്ഖിന് സെക്‌സ് പാർട്ണറെ വേണം, സുഹൃത്തുക്കളിൽ ആരെങ്കിലും’; ചൈതന്യാനന്ദയുടെ കൂടുതൽ ചാറ്റുകൾ പുറത്ത്

Posted on

ഡല്‍ഹി: ഡല്‍ഹി വസന്ത് കുഞ്ചിലെ ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്‌മെന്റ് റിസര്‍ച്ചിലെ മുൻ ഡയറക്ടർ ഡോ. പാര്‍ത്ഥ സാരഥി എന്ന ചൈതന്യാനന്ദയ്ക്ക് കുരുക്ക് മുറുകുന്നു. പരാതി നല്‍കിയ വിദ്യാര്‍ത്ഥിനികളുമായുള്ള ചൈതന്യാനന്ദയുടെ കൂടുതല്‍ ചാറ്റുകള്‍ പൊലീസ് കണ്ടെടുത്തു. വിദ്യാര്‍ത്ഥിനികളില്‍ ഒരാളുമായുള്ള ചാറ്റില്‍ ദുബായ് ഷെയ്ഖിന്റെ കാര്യം ചൈതന്യാനന്ദ പരാമര്‍ശിക്കുന്നുണ്ട്.

ദുബായ് ഷെയ്ഖിന് സെക്‌സ് പാര്‍ട്ണറിനെ ആവശ്യമുണ്ടെന്നും സുഹൃത്തുക്കളില്‍ ആരെങ്കിലും ഉണ്ടോ എന്നുമാണ് ഇയാള്‍ ചോദിക്കുന്നത്. ആരുമില്ലെന്ന് പെണ്‍കുട്ടി പറയുമ്പോള്‍ എങ്ങനെ കണ്ടെത്താന്‍ സാധിക്കുമെന്നാണ് ഇയാള്‍ തിരിച്ച് ചോദിക്കുന്നത്. അതിന് പെണ്‍കുട്ടി അറിയില്ലെന്ന് മറുപടി പറയുന്നു.

ഇയാള്‍ വീണ്ടും ചാറ്റ് തുടരുകയാണ്. ക്ലാസ്‌മേറ്റ്, ജൂനിയര്‍ അങ്ങനെ ആരെങ്കിലുമുണ്ടോ എന്നും ഇയാള്‍ ചോദിക്കുന്നു. മറ്റൊരു ചാറ്റില്‍ ‘സ്വീറ്റ് ബേബി ഡോട്ടര്‍ ഡോള്‍’ എന്നാണ് പെണ്‍കുട്ടിയെ ഇയാള്‍ വിശേഷിപ്പിക്കുന്നത്. ‘ബേബി എവിടെയാണ്, ബേബി ഗുഡ് മോര്‍ണിംഗ്, എന്തിനാണ് എന്നോട് ദേഷ്യപ്പെടുന്നത്’ തുടങ്ങിയ കാര്യങ്ങളാണ് ഇയാള്‍ പറയുന്നത്. തന്റെ കൂടെ ഡിസ്‌കോ ഡാന്‍സ് കളിക്കാന്‍ കൂടൂ എന്നും ഇയാള്‍ പറയുന്നുണ്ട്. ഇതിന് പുറമേ തീര്‍ത്തും അശ്ലീലം നിറന്ന ചാറ്റുകളും ഇയാള്‍ വിദ്യാര്‍ത്ഥിനികളുമായി നടത്തിയുണ്ട്.

കേസില്‍ പരാതിക്കാരെല്ലാം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബിരുദാനന്തര ഡിപ്ലോമ (പിജിഡിഎം) വിദ്യാര്‍ത്ഥികളാണ്. പൊലീസ് നിരവധി വിദ്യാര്‍ത്ഥിനികളുടെ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version