Kerala

കഞ്ചാവ് വലിക്കാന്‍ എക്സൈസിനോട് തീ ചോദിച്ച സ്കൂൾ കുട്ടികളെ വിട്ടയച്ചു

Posted on

കഞ്ചാവ് ബീഡി കത്തിക്കാൻ തീപ്പെട്ടി തേടി അടിമാലി എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഓഫിസിലെത്തിയ സ്കൂൾ വിദ്യാർത്ഥികളെ വിട്ടയച്ചു. തൃശൂരിലെ സ്കൂളിൽനിന്നു മൂന്നാറിലേക്കു ടൂർ പോയ വിദ്യാർത്ഥിസംഘത്തിലെ രണ്ടു പേരെയാണ് അധ്യാപകർക്കും മാതാപിതാക്കൾക്കും ഒപ്പം വിട്ടയച്ചത്. ഇവർക്കെതിരെ കേസെടുശേഷമാണ് വിട്ടയച്ചതെന്ന് അധികൃതർ അറിയിച്ചു.

കേസിന്റെ വിശദാംശങ്ങൾ ജുവനൈൽ ജസ്റ്റിസ് ബോർഡിന് കൈമാറും. വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് നൽകിയെന്നും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. വിവിധ കേസുകളിൽ പിടിച്ച വാഹനങ്ങൾ കണ്ട് വർക്ക്ഷോപ്പ് ആണെന്ന തെറ്റിദ്ധാരണയിലാണ് കുട്ടികൾ എക്സൈസ് ഓഫീസിലെത്തി തീ ചോദിച്ചത്. പിൻവശത്തുകൂടി കയറിയതിനാ‍ൽ ഓഫിസ് ബോർഡും ഇവരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. അകത്ത് യൂണിഫോമിലുള്ളവരെ കണ്ടതോടെ തീപ്പെട്ടി ചോദിച്ചവർ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version