Kerala
ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന, നാലംഗ സംഘം അറസ്റ്റില്‍
കൊച്ചി: എറണാകുളം ഇളംകുളത്ത് ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന നടത്തിയ സംഘം അറസ്റ്റില്‍. യുവതി ഉള്‍പ്പെടെ നാല് പേരാണ് ഡാൻസാഫിന്റെ പിടിയിലായത്. 115 ഗ്രാം എംഡിഎംഎയും കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും ഇവരില്‍ നിന്നും പിടികൂടി.
കോഴിക്കോട് സ്വദേശിനി വിദ്യ, മലപ്പുറം സ്വദേശി ഷിജാസ്, പെരുന്തല്‍മണ്ണ സ്വദേശി ഷാമില്‍, കോഴിക്കോട് അബു എന്നിവരാണ് പിടിയിലായത്. പഠനാവശ്യത്തിന് എന്ന് പറഞ്ഞാണ് സംഘം ഫ്ലാറ്റ് വാടകയ്ക്ക് എടുത്തത്.