Kerala
ലഹരിയുമായി ഡോക്ടറും ബിഡിഎസ് വിദ്യാര്‍ഥിനിയും പിടിയില്‍
തിരുവനന്തപുരം: പുതുവര്‍ഷ പുലരിയില്‍ തലസ്ഥാനത്ത് നടന്ന വന്‍ലഹരിവേട്ടയില്‍ ഡോക്ടര്‍ അടക്കം ഏഴുപേര്‍ എംഡിഎംഎയുമായി പിടിയില്‍. പൊലീസ് ജീപ്പില്‍ കാറിടിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ വീട് വളഞ്ഞാണ് പിടികൂടിയത്. പിടിയിലായവരില്‍ ബിഡിഎസ് വിദ്യാര്‍ഥിനിയടക്കം രണ്ട് യുവതികളും ഒരു ഐടി ജീവനക്കാരനും ഉള്‍പ്പെടുന്നു.
കണിയാപുരത്താണ് സംഭവം. സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ വിഘ്നേഷ്, ബിഡിഎസ് വിദ്യാര്‍ഥിനി ഹലീന, അസീം, അവിനാശ്, അജിത്, അന്‍സിയ, ഹരീഷ് എന്നിവരെയാണ് ആറ്റിങ്ങല്‍, നെടുമങ്ങാട് റൂറല്‍ ഡാന്‍സാഫ് സംഘം സംയുക്തമായി പിടികൂടിയത്. ഇവരില്‍ മൂന്ന് പേര്‍ക്ക് നേരത്തെ തന്നെ ലഹരിക്കടത്തുമായി ബന്ധമുണ്ടെന്ന് ഡാന്‍സാഫ് സംഘം പറയുന്നു.