Kerala
ചങ്ങനാശ്ശേരിയിൽ വൻ ലഹരിവേട്ട; കഞ്ചാവും എംഡിഎംഎയുമായി യുവാവ് പിടിയില്‍
കോട്ടയം: കോട്ടയം ചങ്ങനാശേരിയിൽ ലഹരിവസ്തുക്കളുമായി യുവാവ് പിടിയിൽ. സംഭവത്തിൽ മാമൂട് സ്വദേശി ആകാശ് മോനാണ് അറസ്റ്റിലായത്. ഇയാളുടെ പക്കലുണ്ടായിരുന്ന ഒരു കിലോ കഞ്ചാവും 10 ഗ്രാം എംഡിഎംഎയും പോലീസ് പിടികൂടി.
ജില്ലാ ഡാന്‍സാഫ് ടീമും ചങ്ങനാശ്ശേരി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കളുമായി യുവാവ് പിടിയിലായത്.
ബെംഗളുരുവിൽ വിദ്യാർഥിയായ ആകാശ് അവിടെ നിന്നാണ് ലഹരി വസ്തുക്കൾ എത്തിച്ചതെന്നാണ് വിവരം.