Kerala
ബെംഗളൂരിൽ നിന്ന് എത്തിച്ച മയക്കുമരുന്ന് കേരളത്തിൽ കച്ചവടത്തിന് എത്തിച്ചു; യുവതി ഉൾപ്പടെ രണ്ടുപേർ പിടിയിൽ
കൊച്ചി: എറണാകുളം കാലടിയിൽ 100 ഗ്രാം എംഡിഎംഎയുമായി യുവതി ഉൾപ്പടെ രണ്ട് പേർ പിടിയിൽ .കാലടി മറ്റൂർ കാഞ്ഞിലക്കാടൻ വീട്ടിൽ ബിന്ദു, പെരുമ്പാവൂർ ചേലാമറ്റം സ്വദേശി ഷെഫീഖ് എന്നിവരാണ് പിടിയിലായത്.
ഇവരുടെ കൈവശം എംഡിഎംഎ ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കാലടി മരോട്ടിച്ചോട് ഭാഗത്തു നിന്നുമാണ് ബിന്ദുവിനെ പൊലീസ് പിടികൂടിയത്.
ബെംഗളുരുവിൽ നിന്ന് കൊണ്ടുവന്ന മയക്കുമരുന്നുമായി അങ്കമാലിയിൽ ബസ്സിൽ വന്നിറങ്ങിയ ശേഷം സ്കൂട്ടറിൽ പോവുകയായിരുന്നു ഇവർ.