Kerala
അട്ടപ്പാടിയിൽ പതിനായിരത്തോളം കഞ്ചാവ് ചെടികൾ നശിപ്പിച്ചതായി പൊലീസ്
പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ കഞ്ചാവ് ചെടികൾ നശിപ്പിച്ച് കേരള പൊലീസ്.
പാലക്കാട് ജില്ലയിലെ അഗളി സബ് ഡിവിഷനിൽ പുതുർ പൊലീസ് സ്റ്റേഷൻ പരിധിയിൽ സത്യക്കല്ലുമലയുടെ താഴ്വാരത്താണ് കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചത്.
ഏകദേശം 60 സെന്റ് സ്ഥലത്ത് മൂന്നുമാസം പ്രായമായിട്ടുള്ള പതിനായിരത്തോളം കഞ്ചാവ് ചെടികൾ നശിപ്പിച്ചതായി പൊലീസ് പറഞ്ഞു.