India
മുംബൈ വിമാനത്താവളത്തില്‍ വന്‍ ലഹരി വേട്ട, 47 കോടിയുടെ കൊക്കെയ്‌നുമായി യുവതി പിടിയില്‍
മുംബൈ: മുംബൈ വിമാനത്താവളത്തില്‍ വന്‍ ലഹരി മരുന്ന് വേട്ട. 47 കോടി രൂപ വില കണക്കാക്കുന്ന 4.7 കിലോഗ്രാം കൊക്കെയ്‌നുമായി യുവതി പിടിയില്‍.
കൊളംബോയില്‍ നിന്ന് മുംബൈ വിമാനത്താവളത്തിലെത്തിയ യാത്രക്കാരിയില്‍ നിന്നാണ് ലഹരി മരുന്ന് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ അറസ്റ്റിലായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് പാക്കറ്റുകളാക്കി സൂക്ഷിച്ച ലഹരി മരുന്ന് കണ്ടെത്തിയത്.
കാപ്പി പാക്കറ്റുകള്‍ക്കുള്ളില്‍ ലഹരി മരുന്ന് നിറച്ച നിലയില്‍ ഒമ്പത് പൗച്ചുകളാണ് കണ്ടെത്തിയത്. എന്‍ഡിപിഎസ് ഫീല്‍ഡ് കിറ്റ് ഉപയോഗിച്ചുള്ള പ്രാഥമിക പരിശോധനയ്ക്ക് പിന്നാലെയായിരുന്നു അറസ്റ്റ്.