Kerala
ലഹരിവേട്ട; യുവാവ് പിടിയിൽ
തിരുവനന്തപുരത്ത് വർക്കലയിൽ എംഡിഎംഎ പിടികൂടി.
വർക്കല പുല്ലാനികോട് ആണ് വിൽപ്പനയ്ക്കായി എത്തിച്ച 48 ഗ്രാം എം ഡി എം എ പിടികൂടിയത്.
ചിറയിൻകീഴ് അഴൂർ സ്വദേശി ശബരിനാഥ് 45 പിടിയിലായി.
ഡാൻസാഫും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.