Kerala
ആലുവയിൽ വൻ കഞ്ചാവ് വേട്ട; 17 കിലോ കഞ്ചാവുമായി 3 പേർ പിടിയിൽ
ആലുവയിൽ വൻ കഞ്ചാവ് വേട്ട. 17 കിലോ കഞ്ചാവുമായി 3 മൂർഷിദാബാദ് സ്വദേശികൾ പിടിയിലായി.
ജില്ലാ പോലീസ് മേധാവി എം ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന .
തോട്ടുമുഖത്ത് ഇതര സംസ്ഥാനത്തൊഴിലാളികൾ താമസിക്കുന്നിടത്ത് നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി പ്രതികളെ പിടികൂടിയത്.