Kerala

അറസ്റ്റ് ചെയ്തതില്‍ നന്ദി, ഇല്ലായിരുന്നെങ്കില്‍…; മകനെ രാസലഹരിക്കേസില്‍ അറസ്റ്റ് ചെയ്തതില്‍ ചന്ദ്രശേഖരൻ

Posted on

കൊച്ചി: എംഡിഎംഎ കേസില്‍ മകനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മാതൃകാപരമായ തീരുമാനവുമായി വിഎസ്ഡിപി നേതാവും എന്‍ഡിഎ വൈസ് ചെയര്‍മാനുമായ വിഷ്ണുപുരം ചന്ദ്രശേഖരന്‍.

ലഹരിക്കേസില്‍ മകനെ അറസ്റ്റ് ചെയ്ത പൊലീസിനും ചന്ദ്രശേഖരന്‍ നന്ദി പറഞ്ഞു. അല്ലായിരുന്നെങ്കില്‍ മകന്‍ വലിയ വിപത്തിലേക്ക് പോകാമായിരുന്നുവെന്നാണ് അദ്ദേഹം  പ്രതികരിച്ചത്.

‘സമൂഹത്തിനെ ബാധിച്ചിരിക്കുന്ന വലിയ വിപത്ത് ആണ് ലഹരി. അതില്‍ മകനും കൂടി പെട്ടുവെന്ന് മനസ്സിലാക്കാന്‍ വൈകിപ്പോയി. അന്വേഷിച്ചപ്പോള്‍ ഇത്തരത്തില്‍ ലഹരി ഉപയോഗിക്കുന്നവര്‍ ചുറ്റിലുമുണ്ടെന്ന് മനസ്സിലായി. രാവിലെ മകനുമായി സംസാരിച്ചു. അവന്‍ കുറ്റസമ്മതം നടത്തി. വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷമെ ആയുള്ളൂ. എന്റെ തിരക്കിനിടയില്‍ മകന്റെ കാര്യം ശ്രദ്ധിക്കുന്നതില്‍ വീഴ്ചയായി. എന്റെ ഭാഗ്യത്തിനാണ് അവനെ പിടികൂടിയത്. ജാമ്യം ലഭിച്ചു. അതിന് ശേഷമാണ് ഇതെല്ലാമറിഞ്ഞത്. അവനോട് സംസാരിച്ചതില്‍ നിന്നും ഒരുപാട് വിവരങ്ങള്‍ കിട്ടിയിട്ടുണ്ട്. ഈ ജില്ലയ്ക്കകത്ത് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള പത്തായിരത്തോളം പേര്‍ ലഹരിക്കടിമയെന്നാണ് അറിയാന്‍ കഴിഞ്ഞത്. പേരുകള്‍ ശേഖരിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥന് കൈമാറും’, വിഷ്ണുപുരം ചന്ദ്രശേഖരന്‍ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version