Kerala
മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
കണ്ണൂര്‍: പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ മൂന്നു മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു.
കര്‍ണാടക സ്വദേശികളായ അഫ്‌നാന്‍, റഹാനുദ്ദീന്‍, അഫ്‌റാസ് എന്നിവരാണ് മരിച്ചത്. ബംഗലൂരുവില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് ഇവര്‍.
ഞായറാഴ്ച രാവിലെയാണ് സംഭവം. കര്‍ണാടക സ്വദേശികളായ എട്ടുപേരടങ്ങുന്ന സംഘം പയ്യാമ്പലത്തെ റിസോര്‍ട്ടില്‍ താമസിച്ചു വരികയായിരുന്നു.
രാവിലെ എട്ടംഗസംഘം കടലില്‍ കുളിക്കാനിറങ്ങി. ഇതിനിടെയാണ് മൂന്നുപേര്‍ തിരയില്‍പ്പെട്ടത്.