Kerala

റാമിനെ അറസ്റ്റ് ചെയ്യുക; ക്ലിനിക്കിന് മുന്നിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ

Posted on

കണ്ണൂർ അഞ്ചരക്കണ്ടിയിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയനായ ഡോ. റാമിന്റെ എടക്കാടിലെ ക്ലിനിക്കിലേക്ക് ഡിവൈഎഫ്ഐ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം.

ജാതി വെറിയൻ റാമിനെ അറസ്റ്റ് ചെയ്യുക എന്ന ഫ്ളക്സ് ബോർഡ് സ്ഥാപിച്ചാണ് പ്രതിഷേധം നടത്തുന്നത്.

പൊലീസ് നേരത്തെ തന്നെ കെട്ടിടത്തിന്റെ ഷട്ടർ ഉൾപ്പടെ അടച്ച് സുരക്ഷിതത്വം ഒരുക്കിയിരുന്നുവെങ്കിലും മറ്റൊരു കെട്ടിടത്തിന്റെ വഴിയിലൂടെ പ്രവർത്തകർ ക്ലിനിക്കിലേക്ക് എത്തുകയായിരിക്കുന്നു.

കനത്ത പൊലീസ് സുരക്ഷയിലാണ് എടക്കാട് മേഖല. റാമിന്റെ കോലവുമായെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് തടഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version