Kerala

ബാലയുടെ മുൻ ഭാര്യ ഡോ എലിസബത്ത് ഉദയൻ ഗുരുതരവാസ്ഥയിൽ ആശുപത്രിയിൽ

Posted on

ബാലയുടെ മുൻ ജീവിത പങ്കാളി ഡോ എലിസബത്ത് ഉദയൻ പങ്കിട്ട വീഡിയോയാണ് ശ്രദ്ധ നേടുന്നത്. താൻ ആശുപത്രിയിലാണെന്നും മരിച്ചാലെങ്കിലും തനിക്ക് നീതികിട്ടുമോയെന്നും എലിസബത്ത് ചോദിക്കുന്നു. മൂക്കിലും മറ്റുമായി ട്യൂബ് ഇട്ടിരിക്കുന്ന എലിസബത്തിന്റെ ആരോഗ്യ നില തീർത്തും മോശം അവസ്ഥയിൽ ആണെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തം. ‌

മുഖ്യമന്ത്രിക്കും പോലീസ് മേധാവികൾക്കും സമർപ്പിച്ച അപേക്ഷയിലൂടെ തനിക്ക് നീതി കിട്ടിയില്ല. തനിക്ക് നീതി വേണം എന്നാണ് എലിസബത്ത് ആവർത്തിക്കുന്നത്.

എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം ബാലക്കും അയാളുടെ വീട്ടുകാർക്കും ആയിരിക്കും. എന്റെ ഈ അവസ്ഥക്ക് കാരണം അയാൾ ആണ്. അയാൾ എന്നെ വഞ്ചിച്ചു. മാനസികമായും ശാരീരികമായും ഉപദ്രവിച്ചു. അയാൾ എന്നെ ഉപദ്രവിച്ചതിന് കൈയ്യും കണക്കും ഇല്ല. പരാതി സമർപ്പിച്ചിട്ടും അതിനു പരിഹാരം കിട്ടിയില്ല. ഞാൻ ഈ ഒരു അവസ്ഥയിൽ വീഡിയോ ഇടുന്നത് എന്റെ ജീവൻ ഇനി ഉണ്ടാകുമോ എന്നുപോലും ഭയം ഉണ്ട്. രാത്രി ഒന്നരയോടെയാണ് വീഡിയോ പങ്കുവച്ചുകൊണ്ട് എലിസബത്ത് എത്തിയത്.

എന്നെ വിവാഹം ചെയ്തതും സ്റ്റേജ് ഷോ നടത്തി ആളുകളെയും മീഡിയക്കാരെയും കൂട്ടിയതും എന്തിനാണ്. അതൊക്കെ ഇപ്പോൾ നടന്നില്ല എന്നാണ് പറയുന്നത്. എനിക്ക് സഹിക്കാൻ കഴിയാത്ത അവസ്ഥയിൽ ആണ് ഉള്ളത്. മാനസികമായും ശാരീരികമായും ഞാൻ തളർന്നുപോയി. ഇങ്ങനെ ഒരു അവസ്ഥയിൽ വീഡിയോ ഇടണമെന്ന് കരുതിയതല്ല. പക്ഷെ എനിക്ക് എന്തെങ്കിലും സംഭവിച്ചുപോയാൽ അയാൾ മാത്രമാകും ഉത്തരവാദി. മറ്റാരും അല്ല എന്റെ ഈ അവസ്ഥയ്ക്ക് കാരണക്കാരൻ.

നിങ്ങൾ പറയൂ ഭാര്യ ഭാര്യ എന്ന് വിളിച്ചതും ആ ചടങ്ങുകൾ നടത്തിയതും ചതി ആയിരുന്നില്ലേ. എല്ലാം പറയണം എന്ന് തോന്നി. എനിക്ക് ഭയങ്കര സങ്കടം വരുന്നു. ഭീഷണി നിറഞ്ഞ വീഡിയോ ആണ് അയാൾ പുറത്തുവിട്ടത്. അത് എന്നെ ഉദ്ദേശിച്ചല്ല എന്നാണ് പറയുന്നത്. പക്‌ഷേ ഞാൻ ഇങ്ങനെ പ്രതീക്ഷിച്ചില്ല. ആൾക്കാർക്ക് കാശ് മതിയല്ലോ. നീതിക്ക് വേണ്ടിയാണു എന്റെ പോരാട്ടം; എലിസബത്ത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version