India
പ്രാവ് ഇലക്ട്രിക് വയറിൽ കുടുങ്ങി, രക്ഷിക്കുന്നതിനിടെ അഗ്നിശമന സേനാംഗം ഷോക്കേറ്റ് മരിച്ചു
മഹാരാഷ്ട്രയിൽ അഗ്നിശമന സേനാംഗം ഷോക്കേറ്റ് മരിച്ചു.
ഇലക്ട്രിക് വയറിൽ കുടുങ്ങിയ പ്രാവിനെ രക്ഷിക്കുന്നതിനിടെയാണ് സംഭവം. ഉത്സവ് പാട്ടിൽ (28) ആണ് അന്തരിച്ചത്.
മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. ദിവ–ഷിൽ റോഡിലെ ഖാർഡിഗാവിലെ സുദാമ റെസിഡൻസിക്ക് സമീപം ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് സംഭവം.
ടോറന്റ് പവർ കമ്പനിയുടെ ഓവർഹെഡ് വയറുകളിൽ പ്രാവ് കുടുങ്ങിയതായി താനെ ഫയർ ബ്രിഗേഡിന് ഫോൺ സന്ദേശം ലഭിച്ചു