Kerala
പത്തനംതിട്ടയിൽ തെരുവുനായ ആക്രമണം; പത്തിലേറെ പേര്‍ക്ക് കടിയേറ്റു
ഉത്രാട ദിനത്തിൽ പത്തനംതിട്ട നഗരത്തില്‍ തെരുവ് നായയുടെ ആക്രമണം.
11 ഓളം പേര്‍ക്ക് നായയുടെ കടിയേറ്റു.ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗുരുതരമായി പരുക്കേറ്റ ഒരാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഉത്രാട ദിവസം ഉച്ചയോടെയാണ് സംഭവം. ഓമല്ലൂര്‍ പുത്തന്‍പീടിക, സന്തോഷ് ജംഗ്ഷന്, കോളേജ് ജംഗ്ഷന് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നവരെയാണ് നായ ആക്രമിച്ചത്.