India

ഡി കെ ശിവകുമാർ സർക്കാരിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച

Posted on

കർണാടകയിൽ ഡി കെ ശിവകുമാർ സർക്കാരിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച. 10 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. ഗവർണറുമായി ഡി കെ ശിവകുമാർ കൂടിക്കാഴ്ച നടത്തി.

സത്യപ്രതിജ്ഞക്ക് രണ്ട് ദിവസങ്ങൾ നിർദേശിച്ചു. ജൂൺ മൂന്നിനോ ജൂൺ അഞ്ചിനോ സത്യപ്രതിജ്ഞ നടത്താമെന്ന് നിർദേശം. വിധാൻസൗധയിലോ ലോക്ഭവനിലോ സത്യപ്രതിജ്ഞ ആവാമെന്നും ഡികെ ശിവകുമാർ.

രണ്ട് ഉപമുഖ്യമന്ത്രിമാർ ഡി കെ സർക്കാരിൽ ഉണ്ടാകും. ദളിത്, ലിങ്കായത്ത് വിഭാഗത്തിൽ നിന്നുള്ള ഉപമുഖ്യമന്ത്രിമാരാകും പുതിയ മന്ത്രിസഭയിൽ അധികാരം ഏൽക്കുക. എം ബി പാട്ടീൽ, രാമലിംഗ റെഡ്ഡി, പ്രിയങ്ക് ഖാർഗെ, ഈശ്വർ ഖാന്ദ്രേ, കൃഷ്ണ ബൈരെ ഗൗഡ, സതീഷ് ജാർക്കിഹോളി, ഡോ.യതീന്ദ്ര സിദ്ധരാമയ്യ എന്നിവരാകും ശിവകുമാറിനൊപ്പം സത്യപ്രതിജ്ഞ ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version