Kerala
ഡിജിറ്റല്‍ അറസ്റ്റ്: വീട്ടമ്മയില്‍ നിന്നും മൂന്ന് കോടി രൂപ തട്ടി, പ്രതി പിടിയില്‍
മട്ടാഞ്ചേരി: ഡിജിറ്റല്‍ അറസ്റ്റിലൂടെ മട്ടാഞ്ചേരി സ്വദേശിനിയായ വീട്ടമ്മയില്‍ നിന്നും മൂന്ന് കോടിയോളം രൂപ തട്ടിയയാള്‍ പിടിയില്‍.
മഹാരാഷ്ട്ര ഗോണ്ട ജില്ലയിലെ സന്തോഷ് മന്‍സാര(50)നാണ് പിടിയിലായത്.
വീട്ടമ്മയില്‍നിന്നും രണ്ടു കോടി 80 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. മട്ടാഞ്ചേരി പൊലീസ് മഹാരാഷ്ട്രയിലെത്തി ഇയാളെ അറസ്റ്റ് ചെയ്ത് കൊച്ചിയിലെത്തിച്ചു.
എയര്‍വേഴ്സ് തട്ടിപ്പില്‍ പങ്കുണ്ടെന്നും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി മുംബൈയില്‍ വ്യാജ കോടതിയും സാക്ഷിയെയും സൃഷ്ടിച്ച് ഇത് കാണിച്ചാണ് ഇയാള്‍ വീട്ടമ്മയെ കബളിപ്പിച്ച് തട്ടിപ്പ് നടത്തിയത്. കേസില്‍നിന്ന് ഒഴിവാക്കാമെന്ന് പറഞ്ഞ് പണം തട്ടുകയായിരുന്നു.