India
മതിയായ സുരക്ഷയില്ലാതെ വിമാനം പറത്തിയ 4 എയര്‍ ഇന്ത്യ പൈലറ്റുമാര്‍ക്ക് ഡിജിസിഎ നോട്ടീസ്
ന്യൂഡൽഹി: ഡൽഹിക്കും ടോക്കിയോയ്ക്കും ഇടയിൽ മതിയായ സുരക്ഷയില്ലാതെ ഒന്നിലധികം വിമാന സർവീസുകൾ നടത്തിയതിന് വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) എയർ ഇന്ത്യ കോക്ക്പിറ്റ് ക്രൂവിന് നോട്ടീസ് നൽകി. ഡൽഹി–ടോക്കിയോ, ടോക്കിയോ–ഡൽഹി വിമാനങ്ങളുടെ നാല് പൈലറ്റുമാര്‍ക്കാണ് ഡിജിസിഎ നോട്ടീസ് നൽകിയത്
ഡിസംബർ 29 ന് പുറപ്പെടുവിച്ച നോട്ടീസ്, ഡൽഹിയിൽ നിന്ന് ടോക്കിയോയിലേക്കുള്ള AI-357 വിമാനത്തിന്റെയും ടോക്കിയോയിൽ നിന്ന് ഡൽഹിയിലേക്കുള്ള AI-358 വിമാനത്തിന്റെയും നിരവധി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതാണ്. നോട്ടീസ് ലഭിച്ചതായി എയർ ഇന്ത്യ വൃത്തങ്ങൾ സ്ഥിരീകരിച്ചു.