India
ഫുഡ് ഡെലിവറി ജീവനക്കാരനെ കാറിടിച്ച് കൊന്നു; മലയാളി ദമ്പതികള്‍ അറസ്റ്റില്‍
ബെംഗളൂരു: ബെംഗളൂരുവില്‍ ബൈക്ക് യാത്രികനായ ഭക്ഷണവിതരണ ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയതില്‍ മലയാളി ദമ്പതികള്‍ അറസ്റ്റില്‍.
ദര്‍ശനെന്ന യുവാവ് കൊല്ലപ്പെട്ടതിലാണ് മലയാളിയായ കളരിപ്പയറ്റ് പരിശീലകനായ മനോജ് കുമാര്‍, ഭാര്യ ആരതി ശര്‍മ എന്നിവര്‍ അറസ്റ്റിലായത്. റോഡിലെ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
റോഡപകടം എന്നു കരുതിയ സംഭവം സിസിടിവി പരിശോധനയിലാണ് ക്രൂരമായ കൊലപാതകമാണെന്ന് കണ്ടെത്തിയത്.
പുട്ടണ ഹള്ളി ശ്രീരാമ ലേഔട്ടില്‍ ഒക്ടോബര്‍ 25നായിരുന്നു സംഭവം. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ജോലിക്കാരനായ ദര്‍ശനാണ് കൊല്ലപ്പെട്ടത്. ദര്‍ശന്റെ സുഹൃത്തിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.