India

ഡല്‍ഹി കലാപക്കേസ്; ഷര്‍ജീല്‍ ഇമാമിന് ഇടക്കാല ജാമ്യം

Posted on

ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസുമായി ബന്ധപ്പെട്ട് തിഹാര്‍ ജയിലില്‍ കഴിയുന്ന വിദ്യാര്‍ത്ഥി നേതാവും ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥിയുമായ ഷര്‍ജീല്‍ ഇമാമിന് ജാമ്യം. സഹോദന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചത്. പത്ത് ദിവസത്തെ ഇടക്കാല ജാമ്യമാണ് അനുവദിച്ചത്.

ഈ മാസം നടക്കാനിരിക്കുന്ന വിവാഹത്തിൽ പങ്കെടുക്കാൻ ആറ് ആഴ്ചത്തെ സാവകാശം ആവശ്യപ്പെട്ടാണ് ഷർജീൽ ഇമാം ഹർജി സമർപ്പിച്ചത്. ഇതു പരിഗണിച്ച അഡീഷണൽ സെഷൻസ് ജഡ്ജി സമീർ ബജ്‌പായ് മാർച്ച് 20 മുതൽ മാർച്ച് 30 വരെ ജാമ്യം അനുവദിക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version