India
രാജ്യ തലസ്ഥാനവും കാവിയിൽ മൂടി; ഡൽഹിയിൽ താമര തന്നെ
ഇന്ത്യയുടെ ഭരണം തുടരെ 3 തവണ പിടിച്ചിട്ടും നരേന്ദ്ര മോദിയുടെ ഏറ്റവും വലിയ ഒരു പരിഭവവും വിഷമവും ആയിരുന്നു ഇരിക്കുന്ന മണ്ണിൽ ഭരണം ഇല്ലെന്നുള്ളത്. ഇപ്പോൾ അത് അവസാനിച്ചു.
ബി ജെപി ഇന്ത്യ കീഴടക്കി എന്ന പൂർണ്ണമായി ഇപ്പോൾ ശരിയാവുകയാണ്. രാജ്യം മാത്രമല്ല രാജ്യ തലസ്ഥാനവും കാവിയിൽ മൂടിയതോടെ ഇന്ത്യയിൽ ബി ജെ പി തരംഗവും ആഞ്ഞടിക്കുന്നു.
3 തവണ അധികാരത്തിൽ വന്ന താൻ ഇനിയും വരും എന്നും രാജ്യത്തേ സേവിക്കും എന്നും പാർലിമെന്റിൽ കഴിഞ്ഞ ദിവസമാണ് മോദി തന്റെ നാലാം വരവിനെ സൂചിപ്പിച്ച് വ്യക്തമാക്കിയത്.