Kerala

അറിയിപ്പ് വരുന്നത് വരെ മത്സരിക്കാന്‍ തയ്യാർ: ദീപ്തി മേരി വർഗീസ്

Posted on

കൊച്ചി: അറിയിപ്പ് വരുന്നത് വരെ മത്സരിക്കാന്‍ തയ്യാറെന്ന് ദീപ്തി മേരി വര്‍ഗീസ്. നോമിനേഷന്‍ ഫില്‍ ചെയ്ത് കഴിഞ്ഞെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു.

അറിയിപ്പ് പ്രതീക്ഷിച്ച് ഇരിക്കുകയാണെന്നും ദീപ്തി വ്യക്തമാക്കി. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ ഒരുപാട് ഫ്‌ളക്‌സുകള്‍ കൊച്ചിയില്‍ ഉണ്ടെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു.

‘ഒരുങ്ങണം എന്ന് നേതൃത്വത്തില്‍ നിന്ന് നിര്‍ദേശം ഉണ്ടായിരുന്നു. അതുകൊണ്ടാണ് തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിച്ചത്. എന്റെ പേര് ഇല്ലെങ്കില്‍ തിരിച്ചടിയാണ് എന്ന് കരുതുന്നില്ല. എന്നെ ആരെങ്കിലും വെട്ടുന്നു എന്ന് തോന്നുന്നില്ല. തൃക്കാക്കര ആണ് ഞാന്‍ ചോദിച്ചിരുന്നത്. മറ്റൊരു ഓപ്ഷന്‍ ആണ് എന്ന് പാര്‍ട്ടി പറഞ്ഞു. അങ്ങനെയാണ് കൊച്ചിയില്‍ ഒരുക്കം തുടങ്ങിയത്’, ദീപ്തി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version