Kerala
പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ‘ഡു ഓര്‍ ഡൈ’ പോരാട്ടം; AICC ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി
കോട്ടയം: വരാനിരിക്കുന്ന പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ‘ഡു ഓര്‍ ഡൈ’ പോരാട്ടം ആണെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി.
പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടാല്‍ കോണ്‍ഗ്രസ് പിന്നെ കേരളത്തിലുണ്ടാകില്ല എന്നും ദീപാ ദാസ് മുന്‍ഷി ചൂണ്ടിക്കാട്ടി. കോട്ടയത്ത് കെപിസിസി അധ്യക്ഷന്‍ ഉള്‍പ്പെടെ ഉള്ള സംസ്ഥാന ഭാരവാഹികളും ഡിസിസി ഭാരവാഹികളും പങ്കെടുത്ത സ്പെഷ്യല്‍ ജനറല്‍ ബോഡി യോഗത്തിലാണ് ദീപ ദാസ് മുന്‍ഷിയുടെ മുന്നറിയിപ്പ്.
സംസ്ഥാനത്ത് ഡു ഓര്‍ ഡൈ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് പ്രവര്‍ത്തകരും നേതാക്കളും തിരിച്ചറിയണമെന്നും ദീപ ദാസ് മുന്‍ഷി ആവശ്യപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഗൗരവത്തോടെ കാണുന്നുണ്ടെങ്കില്‍, 2026-ല്‍ ഇടതുമുന്നണി സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെങ്കില്‍ അടിസ്ഥാനകാര്യങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും ദീപാദാസ് മുന്‍ഷി പറഞ്ഞു.