India

പ്രണയനൈരാശ്യത്തിന് പിന്നാലെ ബെംഗളൂരുവിൽ യുവാവ് ജീവനൊടുക്കി

Posted on

ബെംഗളൂരുവിൽ പ്രണയനൈരാശ്യത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കി. യെലഹങ്ക സ്വദേശി അഭിഷേകാണ് (24) കാമുകിക്ക് ആത്മഹത്യ കുറിപ്പെ‍ഴുതിയതിന് പിന്നാലെയാണ് ജീവനൊടുക്കിയത്. പെണ്‍കുട്ടിയുടെ വീട്ടുകാർ ഇരുവരും തമ്മിലുള്ള ബന്ധത്തെ എതിർത്താണ് മരണകാരണം.

ക‍ഴിഞ്ഞ ഏപ്രിൽ 9ന് ആണ് സംഭവം. വീട്ടുകാരുടെ നിർബന്ധത്താൽ കാമുകി പ്രണയത്തിൽ നിന്ന് പിന്മാറിയത് യുവാവിനെ വിഷാദത്തിലാക്കിയിരുന്നു. ക‍ഴിഞ്ഞ ഏ‍ഴ് വർഷമായി അഭിഷേക് പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു.

മരിക്കുന്നതിന് മുൻപ് തൻ്റെ കാമുകിയെ വീഡിയോ കോളിൽ വിളിക്കുകയും താൻ മരിക്കുന്നുവെന്ന് അറിയിക്കുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ വാട്ട്സാപ്പിലൂടെയും സന്ദേശം അയച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version