Kerala
21 വയസുകാരി വീട്ടിനുള്ളിൽ മരിച്ച നിലയിൽ
പാലക്കാട്: ചാലിശ്ശേരിയിൽ 21കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ചാലിശ്ശേരി കോട്ട റോഡ് ടിഎസ്കെ നഗറിൽ പയ്യഴി വടക്കേക്കര ഹരിദാസിന്റെയും ബിന്ദുവിന്റെയും മകള്‍ ഹർഷയാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് വീടിനുള്ളിൽ ഹര്‍ഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തെതുടര്‍ന്ന് ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടം കഴിഞ്ഞതിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. മരണ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.