India

കാമുകനോടൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളിലെ ചിത്രം ഭർത്താവിന് അയച്ചു ഭാര്യ: മനംനൊന്ത് ഭർത്താവ് ജീവനൊടുക്കി

Posted on

കാമുകനോടൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളിലെ ചിത്രം ഭർത്താവിന് അയച്ചു മനംനൊന്ത് ഭർത്താവ് ജീവനൊടുക്കി. ഹരിയാനയിലെ റോഹ്ത്തക്കിലെ ഒരു ഗ്രാമത്തില്‍ നിന്നുമാണ് ദാരുണമായ വാർത്ത പുറത്തുവരുന്നത്.

ഭാര്യ ദിവ്യയും കാമുകൻ ദീപക്കും ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് കർഷകൻ ജീവിതം അവസാനിപ്പിക്കുകയായിരുന്നു. ജീവനൊടുക്കുന്നതിന് മുൻപ് ഭാര്യയുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ അടങ്ങിയ ഞെട്ടിക്കുന്ന വീഡിയോയും മഗൻ എന്ന യുവാവ് പോസ്റ്റ് ചെയ്തിരുന്നു. കാമുകനൊപ്പമുള്ള ചൂടൻ നൃത്തത്തിന്റെ വീഡിയോയും മുൻപ് മഗന് ഭാര്യ അയച്ചിരുന്നു. ദിവ്യ അയച്ചുകൊടുത്ത വീഡിയോ കണ്ടതിന് പിന്നാലെയാണ് മഗൻ ജീവനൊടുക്കിയതെന്നാണ് കുടുംബം പറയുന്നത്. ‌

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പങ്കിട്ട വീഡിയോയിൽ, ദിവ്യ നൃത്തം ചെയ്യുന്നതും അവളുടെ കാമുകൻ വീഡിയോ റെക്കോർഡ് ചെയ്യുന്നതും കാണാം. അതിശക്തമായ വിമർശനമാണ് വീഡിയോക്ക് നേരെ ഉയരുന്നത്. പുരുഷന്മാരുടെ മാനസികാരോഗ്യം, പുരുഷന്മാർക്കെതിരായ ഗാർഹിക പീഡനം, നിയമപാലകരുടെ സത്യസന്ധത എന്നിവയെല്ലാം ഇവിടെ അപകടത്തിലാണ്. നമുക്ക് എങ്ങനെ നീതി ഉറപ്പാക്കാനും അത്തരം ദുരന്തങ്ങൾ തടയാനും എങ്ങനെ കഴിയുമെന്ന് ഒരു ഉപയോക്താവ് കുറിച്ചു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version