Kerala
മലവെള്ളപ്പാച്ചിലില്‍ ചരിഞ്ഞ അഞ്ച് കാട്ടാനകളുടെ ജഡം കണ്ടെത്തി
കോതമംഗലം: കനത്ത മഴയെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ ചരിഞ്ഞ അഞ്ച് കാട്ടാനകളുടെ ജഡം കണ്ടെത്തി.
മലയാറ്റൂര്‍ ഡിവിഷന് കീഴിലെ കുട്ടംപുഴ ഫോറസ്റ്റ് ഡിവിഷനില്‍ രണ്ടു കൊമ്പനാനകളും ഇടമലയാര്‍ റെയ്ഞ്ച് പരിധിയില്‍ പിടിയാനയും കുഞ്ഞും, വാഴച്ചാല്‍ ഡിവിഷിന് കീഴിലെ അതിരിപ്പിള്ളി റെയ്ഞ്ചിലെ അയ്യമ്പുഴ സ്റ്റേഷന് പരിധിയിലെ ആറാം ബ്ലോക്കില്‍ ഗര്‍ഭിണിയായ ആനയും ആണ് ചരിഞ്ഞത്.
കുട്ടംപുഴ പഞ്ചായത്തിലെ പൂയംകുട്ടിപുഴയില്‍ മണികണ്ഠന്‍ചാല്‍ ചപ്പാത്തിനുസമീപത്ത് പിടിയാനയുടെ ജഡവും ചപ്പാത്തില്‍നിന്ന് ഉദേശം 300 മീറ്റര്‍ മാറി കണ്ടംപാറ ഭാഗത്ത് കൊമ്പന്റെ ജഡവുമാണ് കണ്ടെത്തിയത്. രണ്ട് ആനകള്‍ക്കും 15 വയസ്സില്‍ താഴെ കണക്കാക്കുന്നതായി അധികൃതര്‍ പറഞ്ഞു. ജഡത്തിന് രണ്ടുദിവസത്തെ പഴക്കം ഉണ്ട്. പൂയംകുട്ടി പുഴയിലെ പീണ്ടിമേട് വെള്ളച്ചാട്ടത്തില്‍നിന്ന് താഴേക്ക് പതിച്ചതാകാമെന്നാണ് നിഗമനം.