Kerala
മദ്യപിക്കാന്‍ ഭാര്യ പണം നല്‍കിയില്ല; തീകൊളുത്തി ജീവനൊടുക്കി യുവാവ്
ആലപ്പുഴ: കൊമ്മാടിയില്‍ മദ്യപിക്കാന്‍ ഭാര്യ പണം നല്‍കാത്തതിനെ തുടര്‍ന്ന് യുവാവ് തീ കൊളുത്തി മരിച്ചു.
ആലപ്പുഴ കളപ്പുര ചക്കാലയ്ക്കല്‍ സന്തോഷ് (45) ആണ് മരിച്ചത്. കയര്‍ ഫാക്ടറി ജീവനക്കാരനാണ്. രാവിലെ മദ്യപിച്ച ശേഷം വീട്ടിലെത്തിയ സന്തോഷ് വീണ്ടും മദ്യപിക്കാന്‍ പണം ആവശ്യപ്പെട്ടിട്ടും ഭാര്യ നല്‍കിയില്ല.
തുടര്‍ന്ന് വീടിനകത്തു നിന്ന് മണ്ണെണ്ണ എടുത്ത് ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു.