India
യുഎസില്‍ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു
വാഷിംഗ്ടണ്‍: യുഎസിലെ ഡാലസില്‍ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു. ഹൈദരാബാദ് സ്വദേശിയായ ചന്ദ്രശേഖർ പോള്‍ (26) ആണ് കൊല്ലപ്പെട്ടത്.
പെട്രോള്‍ പമ്ബില്‍ പാർട്ടൈമായി ജോലി ചെയ്തു വരികയായിരുന്നു ചന്ദ്രശേഖർ. വെള്ളിയാഴ്ച രാത്രി പമ്ബില്‍ ജോലി ചെയ്യുന്നതിനിടെയാണ് അജ്ഞാതൻ പോളിനെ വെടിവച്ച് കൊലപ്പെടുത്തിയത്.
പോള്‍ ഹൈദരാബാദില്‍ ഡെന്റല്‍ സർജറിയില്‍ ബിരുദം നേടിയിരുന്നു. 2023ലാണ് ഉപരിപഠനത്തിനായി യുഎസിലേക്ക് എത്തിയത്. ആറ് മാസം മുമ്ബ് ബിരുദാനന്തര ബിരുദവും നേടി.
ഒരു സ്ഥിരജോലിയ്ക്കായുള്ള അന്വേഷണത്തിലായിരുന്നു പോള്‍. പോളിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാൻ സർക്കാരിന്റെ സഹായം തേടിയിരിക്കുകയാണ് കുടുംബം.