India
ഒഡീഷയിലെ പെൺകുട്ടി മരിച്ചത് സ്വയം തീകൊളുത്തിയെന്ന് പിതാവ്
ഭുവനേശ്വർ: ഒഡീഷയിൽ 15 വയസുകാരിയെ മൂന്ന് യുവാക്കൾ തീകൊളുത്തിക്കൊന്നുവെന്ന കേസിൽ വിചിത്ര വാദവുമായി പെൺകുട്ടിയുടെ പിതാവ്. പെൺകുട്ടി സ്വയം തീകൊളുത്തി മരിച്ചതാണെന്നും മകൾ കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഇത്തരത്തിൽ ചെയ്‌തതെന്നും പെൺകുട്ടിയുടെ പിതാവ് വെളിപ്പെടുത്തി.
വിഷയത്തെ രാഷ്ട്രീയവൽക്കരിക്കരുത് എന്നും സർക്കാർ മകളെ രക്ഷിക്കാൻ ചെയ്യാവുന്നത് എല്ലാം ചെയ്തു എന്നും പിതാവ് പറഞ്ഞു. പെൺകുട്ടിയെ കൈകൾ ബന്ധിക്കപ്പെട്ട നിലയിലാണ് കണ്ടതെന്ന് മുൻപ് ദൃക്സാക്ഷികൾ മൊഴി നൽകിയിരുന്നു.
ഇതാണ് തെറ്റിദ്ധാരണയ്ക്ക് കാരണമെന്നാണ് കരുതപ്പെടുന്നത്. നേരത്തെ പൊലീസും സംഭവത്തിന് പിന്നിൽ ആരുമില്ലെന്ന് കണ്ടെത്തിയിരുന്നു.