Kerala

കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

Posted on

കണ്ണൂർ ∙ കോളജിലെ ഹോസ്റ്റലിൽ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കർണാടകയിലെ കുടക് ജില്ലയിലെ ഹള്ളിഗട്ടിലെ സിഇടി ഒന്നാം വർഷ എഐഎംഎൽ (ആർട്ടിഫിഷൽ ഇന്റലിജൻസ് ആൻഡ് മെഷീന്‍ ലേണിങ്) വിദ്യാർഥിനിയായ ജസ്വിനി (19) ആണ് കോളജ് ഹോസ്റ്റലിൽ ആത്മഹത്യ ചെയ്തത്.

ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തു.പരീക്ഷയിൽ ആറോളം വിഷയങ്ങളിൽ പരാജയപ്പെട്ടതാണ് ആത്മഹത്യയ്‌ക്ക് കാരണം എന്നാണ് കുറിപ്പിൽ പറയുന്നത്.

മൂന്നു ദിവസം മുൻപ് ജസ്വിനി സുഹൃത്തുക്കളോടൊപ്പം ജന്മദിനം ആഘോഷിച്ചിരുന്നു. കഴിഞ്ഞ ദിവസം ക്ലാസിൽ എത്തി സുഹൃത്തുക്കൾക്ക് മധുരവും വിതരണം ചെയ്തിരുന്നു.

വൈകിട്ട് 4 മണിക്ക് തിരിച്ച് ഹോസ്റ്റലിൽ എത്തിയെന്നാണ് ലഭിക്കുന്ന വിവരം. 4.30ന് സഹപാഠി എത്തിയപ്പോൾ വാതിൽ ഉള്ളിൽനിന്നു പൂട്ടിയ നിലയിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version