Kerala

ട്രെയിന്‍ ഓടിത്തുടങ്ങിയ ഉടനെ ചാടിക്കയറി, കാല്‍വഴുതി വീണു; കൊച്ചിയില്‍ യുവതിക്ക് ദാരുണാന്ത്യം

Posted on

കൊച്ചി: ട്രെയിനില്‍ കയറുന്നതിനിടെ കാല്‍വഴുതി വീണു യുവതിക്ക് ദാരുണാന്ത്യം. കൊല്ലം സ്വദേശിനി ചിപ്പിയാണ് (35) മരിച്ചത്. എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനിലാണ് അപകടമുണ്ടായത്.

പുലര്‍ച്ചെയുള്ള വഞ്ചിനാട് എക്സ്പ്രസില്‍ കയറാന്‍ ശ്രമിക്കുമ്പോഴാണ് അപകടം നടന്നത്. ട്രെയിന്‍ ഓടിതുടങ്ങിയപ്പോള്‍ ചിപ്പി കയറാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ കാല്‍വഴുതി ട്രെയിനിനടിയില്‍ വീണു.

മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.അപകടം മൂലം ട്രെയിന്‍ ഒരു മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version