Kerala

തൃശൂരില്‍ വിഷം കഴിച്ച് മൂന്നു സഹോദരിമാര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു; ഒരാള്‍ മരിച്ചു

Posted on

തൃശ്ശൂര്‍: ആറ്റൂരില്‍ കീടനാശിനി കഴിച്ച് മൂന്നു സഹോദരിമാരുടെ ആത്മഹത്യാശ്രമം. ഒരാള്‍ മരിച്ചു. ആറ്റൂര്‍ സ്വദേശിനികളായ സരോജിനി (72 ), ജാനകി (74) ദേവകി ( 75) എന്നിവരാണ് വിഷം കഴിച്ചത്. സരോജിനി മരിച്ചു. മറ്റുരണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെയാണ് സംഭവം.

മൂവരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അവിവാഹിതരാണ്. ഇവരെ കാണാത്തതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മൂവരെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും സരോജിനി മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version