India
കാനഡയില്‍ ചെറുവിമാനം അപകടത്തില്‍പ്പെട്ട് മലയാളി യുവാവിന് ദാരുണാന്ത്യം
ഒട്ടാവ: കാനഡയില്‍ ചെറുവിമാനം അപകടത്തില്‍പ്പെട്ട് മലയാളി യുവാവിന് ദാരുണാന്ത്യം.
മലയാളിയായ ഗൗതം സന്തോഷ് (27) ആണ് മരിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ടൊറന്റോയിലെ ഇന്ത്യൻ കോണ്‍സുലേറ്റ് മരണം സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി കോണ്‍സുലേറ്റ് ജനറല്‍ എക്സില്‍ കുറിച്ചു. കേരള മുഖ്യമന്ത്രിയെ ടാഗ് ചെയ്തുകൊണ്ടാണ് കോണ്‍സുലേറ്റിന്റെ എക്സ് പോസ്റ്റ്.