India
ബിഹാറിൽ കോൺഗ്രസ് നേതാവ് ജീവനൊടുക്കി
പാട്ന: ബിഹാറിലെ രോഹ്താസ് ജില്ലയിൽ കോൺഗ്രസ് നേതാവ് ജീവനൊടുക്കി. ഇന്ന് പുലർച്ചെയാണ് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്. സോന്ദിഹ്ര സ്വദേശി ഉമാശങ്കർ പാസ്വാൻ (66) ആണ് മരിച്ചത്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്നാണ് ജീവനൊടുക്കിയതെന്നാണ് വിവരം.
വീട്ടിലെ പൂട്ടിയിട്ട മുറിയിലെ സീലിംഗ് ഫാനിൽ ജീവനൊടുക്കിയ നിലയിൽ പാസ്വാനെ കണ്ടെത്തിയതായാണ് പോലീസ് പറഞ്ഞത്. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. സാമ്പത്തിക സമ്മർദ്ദവും ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പറയുന്നത്. പാസ്വാൻ ദീർഘകാലമായി സാമ്പത്തിക സമ്മർദ്ദത്തിലായിരുന്നുവെന്ന് കുടുംബവും പൊലീസിനോട് പറഞ്ഞു. ആത്മഹത്യാക്കുറിപ്പിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.